ഡബ്ലിൻ: അയർലൻഡിൽ പാൻകേക്കുകൾ ഉണ്ടാക്കുന്നതിനുള്ള ചിലവ് വർധിച്ചു. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം പാൻകേക്കുകളുടെ നിർമ്മാണത്തിനായുള്ള ചിലവ് 35.2 ശതമാനം ആണ് വർധിച്ചത്. മുട്ട, പാൽ, മൈദ എന്നിവയുടെ വിലകളിലുണ്ടായ ഉയർച്ചയാണ് കേക്കുകളുടെ നിർമ്മാണ ചിലവ് വർധിപ്പിച്ചത്. ഇത് പാൻ കേക്കുകളുടെ വില ഉയരാനും കാരണം ആയിട്ടുണ്ട്.
രണ്ട് ലിറ്റർ പാലിന്റെ വില കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 42.6 ശതമാനം ആണ്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള വിലകൾ താരതമ്യം ചെയ്തപ്പോൾ, രണ്ട് കിലോഗ്രാം മാവിന്റെ വില 31.6 ശതമാനവും ആറ് മുട്ടകളുള്ള ഒരു കാർട്ടണിന്റെ വില 32 ശതമാനവും വർദ്ധിച്ചതായി സിഎസ്ഒ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

