കോർക്ക്: കോർക്ക് സിറ്റിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വീടിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം 12.30 ഓടെ ആയിരുന്നു സംഭവം. റോഷെസ്ടൗൺ റോഡിലെ വീടിന് നേരെ ആയിരുന്നു ആക്രമണം. സംഭവ സമയം വീട്ടുകാർ അകത്ത് ഉണ്ടായിരുന്നു. യുവാവിനും 40 വയസ്സുള്ള സ്ത്രീയ്ക്കും 13 വയസ്സുള്ള കുട്ടിയ്ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
Discussion about this post

