ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കാർലോ, കോർക്ക്, ഡബ്ലിൻ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് രാത്രി 11 മണിയോടെ വാണിംഗ് നിലവിൽ വരും. നാളെ രാത്രി 11 മണിവരെയാണ് വാണിംഗ് ഉണ്ടാകുക.
Discussion about this post

