കോർക്ക്: കോർക്ക് സിറ്റിയിലെ വീട്ടിൽ തീപിടിത്തം. സ്ത്രീയെയും രണ്ട് ആൺ കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷെസ്ടൗണിൽ അർദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം.
40 വയസ്സുള്ള സ്ത്രീയെയും ഇവരുടെ കുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഇവരുള്ളത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലം പരിശോധനകൾക്കായി സീൽ ചെയ്തിരിക്കുകയാണ്.
Discussion about this post

