ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ ഇടവകകളിൽ ഇന്ന് വിഭൂതി തിരുനാൾ. വിവിധ പള്ളികളിൽ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ തിരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും. ഇന്നലെ ഡണ്ടാൽക്കിലെ ഹോളി ഫാമിലി മാസ് സെന്ററിലും ബ്യൂമോണ്ട് മാസ് സെന്ററിലും വിഭൂതി തിരുനാൾ ആഘോഷിച്ചു.
ബ്ലാക്ക്റോക്ക് മാസ്സ് സെന്ററില്‍ ഇന്ന് വെെകീട്ട് ഏഴ് മണിയ്ക്ക് പരിപാടികൾ ആരംഭിക്കും. വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഈ ആഴ്ച വിവിധ സെന്ററുകളിൽ തിരുക്കർമ്മങ്ങൾ നടത്തപ്പെടും.
Discussion about this post

