ഡബ്ലിൻ: അയർലൻഡിൽ തോരാതെ മഴ. ഈ വാരവും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ വാരം തണുപ്പും വർധിക്കും.
ശക്തമായ കാറ്റും മഴയും ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ഇതിനോട് അനുബന്ധിച്ച് മുന്നറിയിപ്പുകൾ മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുക. ഇന്ന് 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ ആകും ഉയർന്ന അന്തരീക്ഷ താപനില.
Discussion about this post

