ഡബ്ലിൻ: ഈ വർഷം സെന്റ് ബ്രിജിഡ്സ് ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണം 25 ശതമാനം കുറവാണ്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഈ മാസം മൂന്നിന് 463 രോഗികളാണ് ട്രോളികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം അത് 617 ആയിരുന്നു. അവധിക്കാലത്ത് അടിയന്തര പരിചരണ സേവനങ്ങൾക്കായുള്ള ആവശ്യം എട്ട് ശതമാനം വർധിച്ചു. 75 വയസ്സിന് മുകളിലുള്ളവരുടെ സന്ദർശന നിരക്കിൽ 8 ശതമാനം വർധനവ് ഉണ്ടായി എന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Discussion about this post

