ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രികളിൽ ട്രോളികളിൽ കാത്തിരിക്കുന്നത് 600 ഓളം പേർ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. 598 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്.
ആകെ രോഗികളിൽ 343 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 255 പേർ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് 84 പേർ. ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 75 പേരും, സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 51 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 45 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.

