ഡബ്ലിൻ: ബജറ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഇഎസ്ആർഐ ( ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യും. ബജറ്റിൽ അധികമായി തുക ചിലവഴിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. നേരത്തെ സർക്കാരിന് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്കും രംഗത്ത് എത്തിയിരുന്നു. ഇക്കുറി ബജറ്റിൽ 9.4 ബില്യൺ യൂറോയാണ് സർക്കാർ ചിലവഴിക്കുന്നത്.
ബജറ്റിനായി സർക്കാർ ഇക്കുറി വലിയ തുകയാണ് ചിലവഴിക്കുന്നത്. ഇത്തരത്തിലുള്ള സർക്കാരിന്റെ അധിക ചിലവുകൾ സമ്പദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ബജറ്റിൽ സർക്കാരിന്റെ നിലപാട് അസാധാരണമായി തോന്നുന്നു. ഈ വർഷം 35,000 വീടുകളുടെ നിർമ്മാണം നടക്കും. അടുത്ത വർഷവും വീടുകളുടെ നിർമ്മാണത്തിൽ വർധനവ് ഉണ്ടാകും. എന്നാൽ പിന്നീടുളള വർഷങ്ങളിൽ നമ്മുടെ നിർമ്മാണ രംഗം മന്ദഗതിയിലാകും.

