- ജീവിതത്തിൽ സംതൃപ്തി നാലിലൊന്ന് പേർക്ക് മാത്രം; സിഎസ്ഒയുടെ സർവ്വേ പുറത്ത്
- എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
- അഭയാർത്ഥി അപേക്ഷകൾ; ഇയുവിലെ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി അയർലൻഡ്
- സൺബെഡുകൾ നിരോധിക്കണം; ശുപാർശയുമായി വിദഗ്ധസംഘം
- ‘ കേരളത്തിൽ നിന്നുള്ള ജിഹാദികളും ക്രിസ്ത്യൻ മിഷനറിമാരും എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ‘ ; മൊണാലിസയുടെ ആരോപണങ്ങൾക്ക് സനോജ് മിശ്രയുടെ മറുപടി
- എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ ; ഒരു യുദ്ധവിമാനവും തകർന്നിട്ടില്ലെന്ന് യുഎസ്
- അനധികൃതമായി ഇന്ധനവില ഉയർത്തരുത്; മുന്നറിയിപ്പുമായി സർക്കാർ
- ഗാർഡകളുടെ സസ്പെൻഷൻ പിൻവലിച്ചു
Author: sreejithakvijayan
ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെതിരെ വീണ്ടും വിമർശനവുമായി റയാൻഎയർ സിഇഒ മൈക്കൾ ഒ ലിയറി. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് പരിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനത്തെയും അദ്ദേഹം വിമർശിച്ചു. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഫോട്ടോ എടുത്ത് സമയം പാഴാക്കുന്നത് മീഹോൾ മാർട്ടിൻ നിർത്തണമെന്ന് ലിയറി പറഞ്ഞു. പകരം ഡബ്ലിനിൽ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി സംബന്ധിച്ച സർക്കാർ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എടുത്ത് കളയണം എന്നാണ് ഏവരുടെയും അഭിപ്രായം എന്നും ലിയറി കൂട്ടിച്ചേർത്തു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മാരകമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രമുഖ വ്യവസായി. രണ്ടര പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തെ സജീവ സാന്നിദ്ധ്യവും കമ്യൂണിറ്റി ആക്ടിവിസ്റ്റുമായ സ്റ്റീഫൻ മക്കാഹിൽ ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ആക്രമണത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ 30 വയസ്സുകാരനെ അറസ്റ്റ് ചെയ്തു.
ഡബ്ലിൻ: ഫ്രാൻസിൽ അവധി ആഘോഷിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം. കോർക്കിൽ നിന്നുള്ള died 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം സ്‌കീയിംഗ് നടക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മയോ: കൗണ്ടി മയോയിൽ ക്രിമിനൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. നാല് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു ഇവർ വെസ്റ്റ്‌പോർട്ടിലെ ന്യൂപോർട്ടിലുള്ള പ്രോപ്പർട്ടികളിൽ നാശനഷ്ടം ഉണ്ടാക്കിയത്. ജനാലകളും വാതിലുകളും ഇവർ തകർത്തിരുന്നു. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ഡബ്ലിൻ: പുതുവർഷത്തിലും തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. നിരവധി രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 565 പേർ കിടക്കകൾക്കായി കാത്തിരിക്കുന്നു. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഇവരിൽ 380 രോഗികൾ അത്യാഹിത വിഭാഗങ്ങളിലും 185 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കിടക്കകൾക്കായി കൂടുതൽ രോഗികൾ കാത്തിരിക്കുന്നത്. 74 പേർ. ഇതിൽ 55 പേർ അത്യാഹിത വിഭാഗത്തിലും 19 പേർ മറ്റ് വാർഡുകളിലുമാണ് ഉള്ളത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മർദ്ദനമേറ്റ് 60 കാരന് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണഗലിലെ ആർഡാരയിൽ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.50 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. 60 കാരനെ വീടിന് മുൻപിൽവച്ച് 30 കാരൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ 60 കാരനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ/ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. രാജ്യതലസ്ഥാനമായ ബെയ്ജിംഗിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിൽ വിവിധ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. ചൈന- അയർലൻഡ് വ്യാപാരം ശക്തമാക്കുകയാണ് മീഹോൾ മാർട്ടിന്റെ ചൈനീസ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുറന്ന വ്യാപാരം സാധ്യമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മീഹോൾ മാർട്ടിൻ ചെെനയിൽ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ നേതാക്കളുമായി മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും.
ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി സ്ലൈഗോ. നാസിനെ മറികടന്നാണ് വൃത്തിയുടെ കാര്യത്തിൽ സ്ലൈഗോ ഒന്നാമത് എത്തിയത്. ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്ററിന്റെ (ഐബിഎഎൽ) ഏറ്റവും പുതിയ ആന്റി-ലിറ്റർ റാങ്കിംഗിലാണ് സ്ലൈഗോയ്ക്ക് ഒന്നാം സ്ഥാനം. 40 പട്ടണങ്ങളെയും നഗരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒന്നാംസ്ഥാനം നേടിയത് നഗരത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന് വകയുള്ള കാര്യമാണ്. അതേസമയം കഴിഞ്ഞ മൂന്ന് തവണയും ഒന്നാം സ്ഥാനത്ത് ആയിരുന്ന നാസ് ഇക്കുറി 13ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സ്ലൈഗോ കഴിഞ്ഞാൽ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം ലെയ്ക്സ്ലിപ്പ് ആണ്. വെസ്റ്റ്പോർട്ട്, മോനാഗൻ, ടുള്ളമോർ എന്നിവ പട്ടികയിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് പട്ടണങ്ങളായി മാറി.
ഡബ്ലിൻ: പോയവർഷം അയർലൻഡിൽ തൊഴിൽ സംബന്ധമായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം തൊഴിൽസ്ഥലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് 58 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് ആരോഗ്യ സുരക്ഷാ അതോറിറ്റി (എച്ച്എസ്എ)യിൽ നിന്നുള്ള വിവരങ്ങൾ. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം മരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ 36 മരണങ്ങൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തവണ കാർഷിക മേഖലയിലാണ് ഇത്തരം അപകടമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23 മരണങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ തൊഴിൽ സംബന്ധമായ മരണങ്ങളിൽ 40% വും കാർഷിക മേഖലയിലാണ്.
ഡബ്ലിൻ: അയർലൻഡിൽ ചില സ്‌കൂളുകളും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളും ഇന്ന് അടഞ്ഞ് കിടക്കും. ശക്തമായ തണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചില സ്‌കൂളുകൾ വൈകി തുറക്കുകയോ മറ്റ് ചിലത് ഇന്ന് മൊത്തം അടച്ചിടുകയോ ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇന്ന് രാവിലെ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴേയ്ക്ക് എത്തിയിരുന്നു. ചെറിയ മഞ്ഞ് വീഴ്ച പുലർച്ചെയും അർദ്ധരാത്രിയും അനുഭവപ്പെട്ടിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
