ഡബ്ലിൻ: നവംബർ മുതൽ പൂർണമായും ഡിജിറ്റൽ ബോർഡിംഗ് പാസിലേക്ക് മാറുമെന്ന് വ്യക്തമാക്കി റയാൻഎയർ. നവംബർ 12 മുതലായിരിക്കും ഈ പരിഷ്കരണം നിലവിൽ വരുക. തിരക്ക് നിറഞ്ഞ യാത്രാവേളകളിൽ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുക ലക്ഷ്യമിട്ടാണ് റയാൻഎയറിന്റെ തീരുമാനം.
യാത്രികർക്ക് ഇനി മുതൽ പേപ്പർ ബോർഡിംഗ് പാസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. പകരം ചെക്ക് ഇൻ സമയത്ത് ഡിജിറ്റൽ പാസ് കാണിക്കാം. റയാൻഎയർ ആപ്പിൽ ആയിരിക്കും ഈ പാസ് ജനറേറ്റ് ചെയ്യുക. ഇത് കാണിച്ച് വിമാനത്തിൽ കയറാം.
206 ദശലക്ഷം ഉപഭോക്താക്കളാണ് റയാൻഎയറിന് ഉള്ളത്. ഇവരിൽ 80 ശതമാനം പേരും ഇപ്പോൾ ഡിജിറ്റൽ ബോർഡിംഗ് പാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. നവംബറോടെ ഇത് 100 ശതമാനത്തിൽ എത്തും.
Discussion about this post

