ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയതി അവസാനിച്ചതിന് പിന്നാലെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്ഥാനാർത്ഥികൾ. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ് എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. ഇന്ന് മുതൽ ഇവർ മുഴുവൻ സമയ പ്രചാരണം ആരംഭിക്കും.
ഡബ്ലിൻ, ലാവോയിസ്, ലിമെറിക്ക് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഡെയ്ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ കാതറിൻ ഇന്ന് പങ്കെടുക്കും. ഇതിന് ശേഷം ഡബ്ലിനിൽ എത്തുന്ന കാതറിൻ ഹരോൾസ് ക്രോസിലെ റാലിയിൽ ഉൾപ്പെടെ പങ്കെടുക്കും.
ലാവോയിസിലാണ് ഹെതർ ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പോർട്ട്ലോയിസിലെ പ്രചാരണം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം ലിമെറിക്ക് സിറ്റിയിലേക്ക് പോകും. പാട്രിക്സ്വെല്ലിലെ ഫിൻ ഗെയ്ൽ റാലിയിൽ പങ്കെടുക്കുന്നതോട് കൂടി ഹെതറിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. ഡബ്ലിനിലാണ് ജിംഗാവിൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

