ഡബ്ലിൻ: ഡബ്ലിനിൽ എൻട്രെക്കോട്ടിന്റെ പുതിയ റെസ്റ്റോറന്റ്. ഇന്ന് മുതൽ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കും. ഡബ്ലിൻ 2 ലെ 13 ക്ലാരെൻഡൻ സ്ട്രീറ്റിലാണ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. പാരിസ്, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ എൻട്രെക്കോട്ടിന് റെസ്റ്റോറന്റുകൾ ഉണ്ട്.
ഇവരുടെ സീക്രട്ട് സോസും ഫ്രൈകളും ലോകമെമ്പാടും പ്രശസ്തമാണ്. ഇത് ഡബ്ലിനിലെ റെസ്റ്റോറന്റിൽ ലഭിക്കും. ഇതിന് പുറമേ ഐറിഷ് സ്റ്റീക്കും വിളമ്പും. ഗ്രീൻ സാലഡ് സ്റ്റാർട്ടറായുളള ഡിന്നർ ഇവിടെയെത്തി ഏവർക്കും ആസ്വദിക്കാം. ഇതിന് പുറമേ എൻട്രെക്കോട്ടിലെ മറ്റ് വിഭവങ്ങളും ആസ്വദിക്കാം. 30 യൂറോയ്ക്ക് താഴെ രണ്ട് കോഴ്സ് സ്റ്റീക്കാണ് ആസ്വാദകർക്കായി റെസ്റ്റോറന്റ് ഒരുക്കുന്നത്.
Discussion about this post

