ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിലെ വാഷിംഗ് ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്യും. വൈറ്റ് ഹൗസിന് സമീപമായിട്ടാണ് പുതിയ എംബസി കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്. അയർലൻഡും അമേരിക്കയും തമ്മിലുള്ള ശോഭനമായ ഭാവിയ്ക്കായുള്ള ആഗ്രഹത്തിന്റെ പ്രതീകമാണ് എംബസിയെന്ന് സൈമൺ ഹാരിസ് പറഞ്ഞു.
യുഎൻ ഹൈലവൽ വീക്കിൽ പങ്കെടുക്കുന്നതിനായി സൈമൺ ഹാരിസ് ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ഇവിടെ വച്ച് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെ കാണും. വാഷിംഗ് ടൺ ഡിസിയിലെ നിരവധി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post

