ഡബ്ലിൻ: അമേരിക്കയിൽ തടവിലാക്കപ്പെട്ട അയർലൻഡ് സ്വദേശിനിയായ വയോധികയെ ഉടൻ മോചിപ്പിക്കും. വരും ദിവസങ്ങളിൽ മോചനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 58 വയസ്സുള്ള യുഎസ് ഗ്രീൻ കാർഡ് ഉടമയായ ഡോണ ഹ്യൂസ് ബ്രൗൺ ആണ് അമേരിക്കയിൽ തടവിലാക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു സംഭവം. വിമാനത്താവളത്തിൽവച്ച് യുഎസ് ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അയർലൻഡ് സന്ദർശിച്ച ശേഷം തിരികെ എത്തിയതായിരുന്നു ഹ്യൂസ്. ചിക്കാഗോ വിമാനത്താവളത്തിൽ വച്ച് ഇവരെ നിയമലംഘനം ചൂണ്ടിക്കാട്ടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

