ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ഗബ്രിയേല ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശയിൽ മാറ്റം. കാറ്റിന്റെ ശക്തിയും കുറഞ്ഞു. രാത്രി ബെർമുഡ തീരത്ത് നിന്നും വടക്ക് കിഴക്ക് ദിശയിലേക്ക് ആയിരുന്നു കാറ്റ് സഞ്ചരിച്ചിരുന്നത്. അതേസമയം ചുഴലിക്കാറ്റിന്റെ ദിശയിലും ശക്തിയിലും ഉണ്ടായ മാറ്റം അയർലൻഡിന് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയിലെ വിവരങ്ങൾ പ്രകാരം മണിക്കൂറിൽ 220 കിലോ മീറ്റർ ആയിരുന്നു ഗബ്രിയേല കാറ്റിന്റെ വേഗത. എന്നാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റ് ദുർബലമായി. ഈ ആഴ്ച അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയെത്തുന്ന കാറ്റ് ഈ വാരാന്ത്യത്തിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.
Discussion about this post

