ഡബ്ലിൻ: അയർലൻഡിൽ ശിശുക്കൾക്ക് ഇനി മുതൽ ചിക്കൻപോക്സ് വാക്സിൻ സൗജന്യമായി നൽകും. 12 മാസം ആയ കുട്ടികൾക്കുമാണ് സൗജന്യമായി വാക്സിൻ നൽകുക. ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2024 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച കുട്ടികൾക്ക് സൗജന്യമായി വാക്സിൻ സ്വീകരിക്കാം. കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് എച്ച്എസ്ഇ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണ് സൗജന്യവാക്സിൻ. അതേസമയം എച്ച്എസ്ഇയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് ഡോ. കിയാര മാർട്ടിൻ രംഗത്ത് എത്തി. വലിയ ആഘോഷം ആവശ്യമായ പ്രഖ്യാപനം ആണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു കിയാരയുടെ പ്രതികരണം.
Discussion about this post

