Author: sreejithakvijayan

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം ശനിയാഴ്ച (ജനുവരി 10). മുള്ളിനാവത്ത് കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് മൂന്നരയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വിവിധ കലാ-കായിക പരിപാടി കൊണ്ട് സമ്പന്നമായിരിക്കും ഡബ്ല്യുഎംഎയുടെ ആഘോഷരാവ്. കുട്ടികളുടെയും മുതിർന്നവരുടെയും 30 ലധികം കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിജെയും ഉണ്ടായിരിക്കും. മൂക്കൻസ് കാറ്ററിംഗിന്റെ അതിഗംഭീര ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ കമ്മിറ്റി അറിയിച്ചു.

Read More

കോർക്ക്: കോർക്കിൽ കാണാതായ 14 കാരനായി തിരച്ചിൽ തുടരുന്നു. മിഡിൽടൺ സ്വദേശി സിമോൺ സാജ്‌കോയെ ആണ് കാണാതെ ആയത്. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കയിലാണ് പോലീസും രക്ഷിതാക്കളും. ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതെ ആയത്. മിഡിൽട്ടണിലെ ബല്ലിനാകുറയിലാണ് അവസാനമായി കുട്ടിയെ കണ്ടത് എന്നാണ് വിവരം. അഞ്ച് അടി ഏഴിഞ്ചാണ് കുട്ടിയുടെ ഉയരം. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്.

Read More

ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ നാളെ രാവിലെ 11 മണിവരെ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് യുകെ മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് വടക്കൻ അയർലൻഡിൽ പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. വാഹന യാത്രികർക്ക് പ്രത്യേകമായി ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹാർവി. മാർച്ച് അവസാനത്തോടെ ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കും. ഇതോട് അനുബന്ധിച്ച് 20 ഓളം തൊഴിലവസരങ്ങൾ ആകും സൃഷ്ടിക്കപ്പെടുക. നിയമ, പ്രൊഫഷണൽ സേവനങ്ങൾക്കായി എഐ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന കമ്പനിയാണ് ഹാർവി എഐ. ലണ്ടൻ, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് ഡബ്ലിനിലും ഹാർവി എത്തുന്നത്. ഹാർവിയുടെ വരവ് എച്ച്ആർ, ഫൈനാൻസ് എന്നീ തസ്തികകളിലാണ് അവസരങ്ങൾ സൃഷ്ടിക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം ശക്തമാകും. ശൈത്യം വർധിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാജ്യത്തിന്റെ തെക്ക് ഭാഗത്ത് മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഡബ്ലിനിൽ മഞ്ഞ് വീഴ്ച ഉണ്ടാകില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: തണുപ്പിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുറപ്പെടുവിച്ച സ്‌നോ- ഐസ് മുന്നറിയിപ്പുകൾ നീട്ടി. 22 മണിക്കൂർ നേരത്തേയ്ക്കാണ് മുന്നറിയിപ്പ് നീട്ടിയത്. അതിശൈത്യത്തെ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നീട്ടിയത്. ഇവിടങ്ങളിൽ ശൈത്യമഴ, കാറ്റ്, സ്‌നോ, തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. യാത്രയ്ക്കും തടസ്സം നേരിടാം. കഴിഞ്ഞ ദിവസങ്ങളിൽ ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികൾ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്‌റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഗാർഡ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കയ്യിൽ കത്തിയുമായി എത്തിയ യുവാവ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ കൂടുതൽ പോലീസുകാർ സ്ഥലത്ത് എത്തി. പിന്നീട് യുവാവിനെ സമാധാനിപ്പിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഇന്ത്യൻ വനിതകൾക്കായി സൗന്ദര്യമത്സരം ഒരുക്കിനമ്മുടെ  അയർലൻഡ് ഇവന്റ്‌സ്. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 ഓഗസ്റ്റ് എട്ടിന് നടക്കും. ഇതിന് മുന്നോടിയായി മെയിൽ ഓഡിഷൻ ഉണ്ടായിരിക്കും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനുള്ള മത്സരം നടക്കുക. വിവാഹിതരായ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. രജിസ്‌ട്രേഷനായി +353 892292277 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More

ഡബ്ലിൻ: എസ്എംഎ ബേബി ഫോർമുലയുടെ ബാച്ചുകൾ തിരിച്ച് വിളിച്ച് നെസ്ലേ. വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 18 ബാച്ച് എസ്എംഎ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യമാണ് ഫോർമുലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഉടനെ ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചുകൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. വിഷാംശം കണ്ടെത്തിയ ബാച്ചുകളുടെ വിശദാംശങ്ങൾ ഫുഡ്‌സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

സ്ലൈഗോ: സ്ലൈഗോയിൽ കാർ മോഷണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരെയും സ്ലൈഗോ ജില്ലാ കോടതിയിൽ ഹാജരാക്കും. 20 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്മാരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ ബാലിമോട്ടിൽ നിന്നും റിവർസ്ടൗണിൽ നിന്നുമാണ് പ്രതികൾ വാഹനങ്ങൾ മോഷ്ടിച്ചത്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ആയിരുന്നു ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More