വെക്സ്ഫോർഡ്: ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് അയർലൻഡിലേക്ക് ലഹരി ഒഴുക്ക്. വെക്സ്ഫോർഡിലും കിൽഡെയറിലും നടത്തിയ പരിശോധനയിൽ 1.8 ടൺ കൊക്കെയ്ൻ ആണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി എത്തിയ ലഹരി ശേഖരമാണ് ഇത്.
കഴിഞ്ഞ രണ്ട് ദിവസമായി ഊർജ്ജിത പരിശോധനയാണ് കിൽഡെയറിലും വെക്സ്ഫോർഡിലും നടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഇരട്ടിയിലധികം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്.
Discussion about this post

