ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയ്ക്ക് പുറമേ മഞ്ഞും കാറ്റും. ഇതേ തുടർന്നും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെവരെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം തുടരും.
ഡബ്ലിൻ, ലൗത്ത്, മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ഈ കൗണ്ടികളിൽ ഇന്ന് രാത്രി 11 മണി മുതൽ തുടരുന്ന വാണിംഗ് നാളെ ഉച്ചയ്ക്ക് ഒരു മണിവരെ തുടരും. ശക്തമായ കാറ്റ് ഉയർന്ന തിരമാലകൾക്ക് കാരണമാകും. മരങ്ങൾ കടപുഴകി വീഴാനും യാത്രാ തടസ്സത്തിനും ഇടയാക്കും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളാണ് മഞ്ഞിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. നാളെ പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാണിംഗ് ഉള്ളത്.

