കോർക്ക്: കോർക്ക് സിറ്റിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് ആക്രമിച്ചയാൾക്ക് ജയിൽ ശിക്ഷ. 64 കാരനായ നോയൽ ട്വോമിയ്ക്കാണ് കോടതി എട്ട് വർഷത്തെ ശിക്ഷ വിധിച്ചത്. 2024 ജനുവരി 15 ന് ആയിരുന്നു നോയൽ ഭാര്യ ജാക്കിയെ ആക്രമിച്ചത്.
ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് നോയൽ ആക്രമണം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജാക്കിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് പലതവണ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജാക്കിന് സാരമായി പരിക്കേറ്റിരുന്നു.
Discussion about this post

