ഡബ്ലിൻ: എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ഡീപ്ഫേക്ക് ചിത്രങ്ങൾ എക്സിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം ഇന്നലെ ഡിപിസി എക്സിനെ അറിയിച്ചിട്ടുണ്ട്.
ഡാറ്റ പ്രോസസ്സിംഗിന്റെ തത്വങ്ങൾ, പ്രോസസ്സിംഗിന്റെ നിയമസാധുത, ഡാറ്റകളുടെ സംരക്ഷണം എന്നിവയെല്ലാം അന്വേഷണത്തിൽ വിലയിരുത്തപ്പെടും. ഇതിന് പുറമേ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രകാരമുള്ള ബാധ്യതകൾ എക്സ് പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
Discussion about this post

