ഡബ്ലിൻ: വിദ്യാർത്ഥി വിസ പരിഷ്കരിച്ച് അയർലൻഡ്. ഇതിന്റെ ഭാഗമായി അക്രഡിറ്റേഷൻ പദ്ധതിയായ ട്രസ്റ്റഡ് ( ട്രസ്റ്റഇഡി) ആരംഭിച്ചു. വിദ്യാർത്ഥി വിസയുടെ ദുരുപയോഗം തടയുകയാണ് വിസ നയം പരിഷ്കരിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഈ മാസം 15 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ അയർലൻഡിൽ എത്തുന്ന കുട്ടികൾ മുഴുവൻ സമയവും ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ട്. ഇത് പരിഹരിക്കാൻ പുതിയ നയങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post

