കോർക്ക്: കൗണ്ടി കോർക്കിൽ പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് ജയിൽ ശിക്ഷ. 78 വസ്സുകാരനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് നാലര വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയാണ് വിധി പറഞ്ഞത്.
2022 ൽ ആയിരുന്നു സംഭവം. അഞ്ചോളം തവണ ഇയാൾ പീഡിപ്പിച്ചുവെന്നാണ് നാല് വയസ്സുകാരിയായ കുട്ടിയുടെ മൊഴി. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്തെങ്കിലും 78 കാരൻ ഇത് നിഷേധിച്ചു. ഇതോടെ രക്ഷിതാക്കൾ പോലീസിന്റെ സഹായം തേടുകയായിരുന്നു.
Discussion about this post

