ഡബ്ലിൻ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന നടപടികൾക്ക് ഐറിഷ് സർക്കാർ. വിദ്യാർത്ഥികൾക്കായി കൂടുതൽ തേർഡ് ലെവൽ പ്ലേയ്സസ് രാജ്യത്തുടനീളമുള്ള കോളേജുകളിൽ ലഭ്യമാക്കും. ഇതിനായി 28.5 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്.
മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ഹെൽത്ത് കെയർ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് തീരുമാനം. 1,100 ലധികം പ്ലേയ്സസ് ആയിരിക്കും സർക്കാർ ലഭ്യമാക്കുക.
Discussion about this post

