വിക്ലോ: ജോലിയും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമായി വിക്ലോ കൗണ്ടിയിലെ ആർക്ലോ. സ്വിറ്റ്ച്ചർ.ഐഇയുടെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ആർക്ലോയിലെ സ്കൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആളുകൾക്ക് സഹായമാകുന്നത്.
പ്രമൈറി സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, വിനോദത്തിനായുള്ള കേന്ദ്രങ്ങൾ, മൊബൈൽ കണക്ടിവിറ്റി, വീടിന്റെ വില, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗതാഗത സൗകര്യം എന്നിവയെയെല്ലാം മാനദണ്ഡമായി എടുത്താണ് സ്വിറ്റ്ച്ചർ. ഐഇ പഠനം നടത്തിയിട്ടുള്ളത്. പഠനം പ്രകാരം കൗണ്ടി മയോയിലെ ബാലിന ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. വെക്സ്ഫോർഡിലെ എന്നിസ്കോർത്തി, വിക്ലോ ടൗൺ, കോർക്ക് സിറ്റി എന്നീ സ്ഥലങ്ങളും വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമാണ്.

