ഗാൽവേ: യൂറോപ്യൻ യൂണിയൻ ഫണ്ടിംഗിൽ കോളടിച്ച് ഗാൽവേ. 3.36 മില്യൺ യൂറോ ഗാൽവേ കൗണ്ടി കൗൺസിൽ സ്വന്തമാക്കി. വാട്ടർവേ (WATERWAY) പദ്ധതിയ്ക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്.
യൂറോപ്യൻ അർബൻ ഇനീഷ്യേറ്റീവിന്റെ (ഇയുഐ) ഭാഗമായിട്ടാണ് വികസനത്തിനായി പണം അനുവദിക്കുന്നത്. ഇയുഐയിൽ നിന്നും ഫണ്ട് ലഭിക്കുന്ന ആദ്യ പ്രദേശിക ഭരണകൂടമാണ് ഗാൽവേ കൗണ്ടി കൗൺസിൽ.
Discussion about this post

