വിക്ലോ: ഡീഡ്രെ ജേക്കബിന്റെയും ജോ ജോ ഡുള്ളാർഡിന്റെയും തിരോധാനവും കൊലപാതകങ്ങളും സംബന്ധിച്ച് പുന:രന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ വിക്ലോയിലെ ക്വാറിയിൽ പരിശോധന ആരംഭിച്ചു. 1990 കളിൽ ആയിരുന്നു ഇരു സംഭവങ്ങളും നടന്നത്.
1995 ൽ ആയിരുന്നു 21 വയസ്സുള്ള ജോജോയെ കാണാതെ ആയത്. കിൽഡെയറിലെ മൂണിൽ വച്ചായിരുന്നു ജോജോയെ അവസാനമായി കണ്ടത്. പിന്നാലെ യാതൊരു വിവരവും ലഭിക്കാതെ ആകുകയായരിരുന്നു. 1998 ൽ ന്യൂബ്രിഡ്ജിൽ വച്ചാണ് 18 വയസ്സുള്ള ഡീഡ്രെയെ കാണാതായത്. നിലവിൽ കുഴിയെടുത്തുള്ള പരിശോധനയാണ് ക്വാറിയിൽ നടത്തുന്നത്.
Discussion about this post

