ഡബ്ലിൻ: കഴിഞ്ഞ നാല് വർഷത്തിനിടെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് റദ്ദാക്കിയത് അഞ്ഞൂറിലധികം സ്കോളിയോസിസ് ശസ്ത്രക്രിയകൾ. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ മുതൽ കിടക്കകളുടെ ക്ഷാമം ഉൾപ്പെടെ ഇതിന് കാരണങ്ങൾ ആയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 525 ശസ്ത്രക്രിയകളാണ് റദ്ദാക്കിയിട്ടുള്ളത്.
2022 മുതൽ 2025 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ശസ്ത്രക്രിയ തീരുമാനിച്ചതിന് പിന്നാലെ കുട്ടികൾക്ക് മറ്റ് അസുഖങ്ങൾ ബാധിച്ചത് ഇത് റദ്ദാക്കാൻ കാരണം ആയി. അടിയന്തിര കേസുകൾ ഏറ്റവും ആദ്യം പരിഗണിച്ചതും ഐസിയുവിൽ കിടക്കകൾ ലഭിക്കാതിരുന്നതും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളായി.
Discussion about this post

