ടൈറോൺ: വടക്കൻ അയർലൻഡിൽ പോലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റാൻ ശ്രമം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ടൈറോൺ, അർമാഗ് എന്നീ കൗണ്ടികളിൽ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായിരുന്നു പോലീസുകാർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.
കൂക്ക്സ്ടൗണിൽ ഇന്നലെ വൈകീട്ട് 7.50 ഓടെയായിരുന്നു ആദ്യ സംഭവം ഉണ്ടായത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ അവിടെയെത്തിയ മേഴ്സിഡസ് ബി ക്ലാസ് വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാർ ഡ്രൈവർ പോലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റി. ഈ സംഭവത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ ജോൺസ്ബറോയിൽ ആയിരുന്നു രണ്ടാമത്തെ സംഭവം. ഇവിടുത്തെ കാർപാർക്കിംഗിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട വാൻ പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ ഇവരെ കണ്ട കാർ ഡ്രൈവർ ഇവർക്ക് നേരെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഈ സംഭവത്തിൽ പോലീസുകാർക്ക് പരിക്കില്ലെങ്കിലും പോലീസ് വാഹനം നശിപ്പിക്കപ്പെട്ടു.

