ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പ്ലേ ഗ്രൗണ്ട് കത്തിനശിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ മാസം ഏഴിന് ആയിരുന്നു സീൻ മൂർ പാർക്കിലെ പ്ലേ ഗ്രൗണ്ട് കത്തിനശിച്ചത്. പ്രാഥമിക പരിശോധനയിൽ പ്ലേ ഗ്രൗണ്ടിന് മനപ്പൂർവ്വം തീയിട്ടതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അറസ്റ്റിലായത്. ചോദ്യം ചെയ്തതിന് ശേഷം കുട്ടിയെ വിട്ടയച്ചുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Discussion about this post

