ഡബ്ലിൻ: ഡബ്ലിൻ 3ഒളിമ്പിയ തിയറ്ററിൽ അധിക പരിപാടികൾ പ്രഖ്യാപിച്ച് കൊറോണാസ്. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് അധിക ഷോകൾ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ 15, 16 തിയതികളിലാണ് പരിപാടികൾ. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
ടിക്കറ്റ് മാസ്റ്റർവഴി ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. 44.40 യൂറോ മുതൽ 49.40 യൂറോ വരെയാണ് ടിക്കറ്റ് നിരക്കുകൾ. നേരത്തെ നാല് ഷോകൾ മാത്രമാണ് 3ഒളിമ്പിയ തിയറ്ററിൽ കൊറോണാസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ 10 മുതൽ 13 വരെയായിരുന്നു ഇത്. എന്നാൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇത് ആറ് ഷോകളിലേക്ക് ഉയർത്തുകയായിരുന്നു.
Discussion about this post

