ഡബ്ലിൻ: ഇസ്രായേൽ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അയർലൻഡിന് സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തരായ സൈന്യം നിസ്സഹായരായ ജനങ്ങളെ നേരിടുന്ന കാഴ്ചയാണ് ഗാസയിലേത്. ഇതിന് കാരണക്കാരായ ഇസ്രായേൽ സർക്കാരിലെ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ല. യുഎന്നിലെ മറ്റ് രാജ്യങ്ങളും അയർലൻഡിന് സമാനമായ നടപടി സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസയിൽ ഗുരുതര കുറ്റകൃത്യമാണ് ഇസ്രായേൽ നടത്തിയതെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

