ഡബ്ലിൻ: റോയൽ കനാൽ ഗ്രീൻവേയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് ഡബ്ലിൻ സിറ്റി കൗൺസിൽ. വെള്ളിയാഴ്ചയായിരുന്നു ഉദ്ഘാടനം. നോർത്ത് സ്ട്രാൻഡ് മുതൽ ഫിബ്സ്ബറോ വരെ നീളുന്ന 2.1 കിലോമീറ്റർ പാതയാണ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്. ലിഫി നദിയെ ഷാനനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് റോയൽ കനാൽ ഗ്രീൻവേ.
കാൽനട പാത, സൈക്കിൾ പാലം, നവീകരിച്ച ലൈറ്റിംഗ്, സിസിടിവി, പുതിയ കമ്മ്യൂണിറ്റി പ്ലാസ എന്നിവയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. പദ്ധതി കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കും സുരക്ഷിത യാത്ര പ്രധാനം ചെയ്യുന്നു.
Discussion about this post

