ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സ്റ്റോറുകളിൽ വിൽപ്പനയ്ക്കെത്തിച്ച പ്രോട്ടീൻ ബാറുകൾക്കെതിരെ മുന്നറിയിപ്പുമായി ലിഡിൽ. അലർജിയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രോട്ടീൻ ബാറുകൾ തിരിച്ചുവിളിച്ചു.
ഹെൽത്തി ഫിറ്റ് വീഗൻ പ്രോട്ടീൻ ബാറുകൾ ആണ് തിരിച്ചുവിളിച്ചത്. ഇതിൽ കനോല എന്ന ചേരുവ അടങ്ങിയിട്ടുണ്ട്. ഇത് അലർജിയ്ക്ക് കാരണമാകുമെന്നാണ് ലിഡിൽ വ്യക്തമാക്കുന്നത്.
Discussion about this post

