ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് നോർതേൺ അയർലൻഡിലെ കൗണ്ടികൾ.
ഇന്ന് മൂന്ന് കൗണ്ടികളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ഡൗൺ, ആൻട്രിം, അർമാഗ് എന്നീ കൗണ്ടികളിലാണ് മഴ. ഇവിടെ ഇന്ന് രാവിലെ ഏഴ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവന്നു. രാത്രി 7 വരെ മുന്നറിയിപ്പ് തുടരും. 20 മുതൽ 30 മില്ലീ ലിറ്റർ മഴയാണ് സാധാരണയിടങ്ങളിൽ ലഭിക്കുക. മലഞ്ചെരുവുകളിൽ 40 മുതൽ 50 മില്ലീ ലിറ്റർവരെ മഴ ലഭിക്കും.
Discussion about this post

