ഡബ്ലിൻ: ഇത്തവണത്തെ സമ്മറിൽ നേട്ടം കൊയ്ത് ഷാനൻ വിമാനത്താവളം. യാത്രികരുടെ എണ്ണത്തിൽ വർധനവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം അധിക യാത്രികരാണ് യാത്രയ്ക്കായി ഷാനൻ വിമാനത്താവളം തിരഞ്ഞെടുത്തത്.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 7,55,000 യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. അഞ്ച് ദിനം പ്രതിയുള്ള ട്രാൻസ്അറ്റ്ലാൻഡിക് വിമാന സർവ്വീസുകൾ ഉൾപ്പെടെ 36 സർവ്വീസുകൾ വ്യാപിപ്പിച്ചിരുന്നു. ഇതാണ് യാത്രികരുടെ എണ്ണത്തിൽ പ്രതിഫലിച്ചത്.
Discussion about this post

