ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. വിവിധ കൗണ്ടികളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആമി കൊടുങ്കാറ്റ് കരതൊടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്. സമാന കാലാവസ്ഥ നാളെയും തുടരും.
മഴയുടെ പശ്ചാത്തലത്തിൽ കൗണ്ടി കെറിയിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. കൊണാക്ട്, മുൻസ്റ്റർ, കാവൻ, ഡൊണഗൽ, ലോംഗ്ഫോർഡ് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. എല്ലാ കൗണ്ടികളിലും രാവിലെ ആറ് മുതൽ നിലവിൽ വരുന്ന വാണിംഗ് രാത്രി എട്ട് മണിവരെ തുടരും.
ആമി കൊടുങ്കാറ്റ് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ഇതിന് പുറമേ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. ശക്തമായ മഴ വാഹന യാത്രികരുടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത വേണം. നാളെ ആൻഡ്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ടെറി എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തി.

