ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് 14 കൗണ്ടികളിൽ നാളെ യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
യെല്ലോ വാണിംഗ് നാളെ രാവിലെ ആറ് മണി മുതൽ കൗണ്ടികളിൽ നിലവിൽവരും. രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ് . മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും ചില പ്രദേശങ്ങളിൽ സാധ്യതയുണ്ട്. മഴ വാഹന യാത്രയ്ക്കിടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണം.
Discussion about this post

