കോർക്ക്: വെസ്റ്റ് കോർക്കിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഉണ്ടായ ചട്ടലംഘനത്തിന് ഉയിസ് ഐറാന് പിഴ. നാലായിരം യൂറോയാണ് ഉയിസ് ഐറാന് പിഴ ചുമത്തിയത്. വെസ്റ്റ്കോർക്കിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ചട്ടലംഘനമാണ് ഉയിസ് ഐറാന് വിനയായത്.
പ്ലാന്റിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അതിശക്തമായ ദുർഗന്ധം വമിച്ചിരുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഈച്ചകളുടെയും പ്രാണികളുടെയും ശല്യത്തെ തുടർന്ന് വീടുകളിൽ നിന്നും പ്രദേശവാസികൾക്ക് മാറിത്താമസിക്കേണ്ടതായി വന്നു. ദുർഗന്ധം വമിച്ചതോടെ പ്രദേശത്തെ പാർക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വൻ തുക പിഴയായി ചുമത്തിയത്.
Discussion about this post

