ബെൽഫാസ്റ്റ്: ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ബെൽഫാസ്റ്റിലെ ദമാസ്കസ് സ്ട്രീറ്റിലുള്ള നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. ഇവരെ ബാധിച്ച അസുഖത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. നിലവിൽ പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ മേഖലവഴിയുള്ള സഞ്ചാരം പാടില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

