ഡബ്ലിൻ: അയർലൻഡിന്റെ ജിഡിപിയിൽ വളർച്ച പ്രവചിച്ച് ഇവൈ. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയാണ് ഇവൈ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ 3.2 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നും ഇവൈ വ്യക്തമാക്കുന്നു. 2026 ൽ 2.6 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച രാജ്യം കൈവരിക്കുമെന്നും ഇവൈ പ്രവചിക്കുന്നു.
ബഹുരാഷ്ട്ര കമ്പനികളാണ് അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയെ അനുകൂലമായി സ്വാധീനിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നിരക്കുകളുടെ ആഘാതം മറികടക്കാൻ ബഹുരാഷ്ട്ര കമ്പനികൾ മത്സരിച്ചു. ഇത് കയറ്റുമതി അസാധാരണമാം വിധം വർധിക്കാൻ ഇടയായി. ഇതാണ് സാമ്പത്തിക വളർച്ചയ്ക്ക് കാരണം ആയത്. ഈ വർഷവും അടുത്ത വർഷവും പണപ്പെരുപ്പം 2 ശതമാനം ആയി തുടരുമെന്നും ഇവൈ വ്യക്തമാക്കുന്നുണ്ട്.

