ഡബ്ലിൻ: അയർലൻഡിൽ വിവിധ ഇൻഷൂറൻസ് കമ്പനികളുടെ പുതുക്കിയ ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. വിഎച്ച്ഐ, ഐറിഷ് ലൈഫ് ഹെൽത്ത്, ലയ തുടങ്ങിയ കമ്പനികളാണ് ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് വർധിപ്പിച്ചത്.
വിഎച്ച്ഐയും ഐറിഷ് ലൈഫ് ഹെൽത്തും ഇൻഷൂറൻസ് നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ലയയുടെ ഇൻഷൂറൻസ് നിരക്കിൽ 4.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. പുതിയ ഇൻഷൂറൻസ് ഉടമകൾക്കാണ് ഈ നിരക്കുകൾ ബാധകമാകുക.
Discussion about this post

