മയോ: കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ ആക്രമണം. യുവാവിന് നേരെ അക്രമിസംഘം പടക്കം എറിഞ്ഞു. സംഭവത്തിൽ പരിക്കേൽക്കാതെ വളരെ അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയ്ക്കായിരുന്നു സംഭവം. കാസിൽബാറിലെ ഗാരിഡഫ് എക്സ്എൽ ഷോപ്പിന് സമീപം ആയിരുന്നു സംഭവം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് യുവാവിന്റെ മൊഴി. സംഭവ സമയം മറ്റൊരു ഐറിഷ് പൗരൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഇയാളും സമീപ വാസികളും യുവാവിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. വംശീയ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് യുവാവ് പറയുന്നത്.
Discussion about this post

