ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ദു:ഖവെള്ളിയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടന്നു. വികാരി. ഫാ. അനു മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷകൾ നടന്നത്. നിരവധി വിശ്വാസികൾ പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊണ്ടു.
അതേസമയം ഇന്ന് ലിമെറിക്കിലെ സെന്റ് ഒലിവർ ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടക്കും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
Discussion about this post

