ടിപ്പററി: ടിപ്പററി യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. നോറോവൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈസ്റ്റർ അവധിക്കാലത്ത് നിയന്ത്രണം തുടരേണ്ടിവന്നതിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിച്ചു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിലവിൽ ആശുപത്രിയിൽ പ്രവേശനം ഉള്ളത്. അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ രോഗികൾ ആശുപത്രിയിൽ എത്തരുത് എന്നാണ് നിർദ്ദേശം. ആശുപത്രിയുടെ നിർദ്ദേശത്തോട് തുടർന്നും സഹകരിക്കണെന്ന് മാനേജ്മെന്റ് പ്രതികരിച്ചു.
Discussion about this post

