ബെൽഫാസ്റ്റ്: ഐറിഷ് കപ്പ് സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ഉണ്ടായ ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 19 വയസ്സുകാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.
വിൻഡ്സർ പാർക്കിലായിരുന്നു സെമി ഫൈനൽ മത്സരം നടന്നത്. ക്ലിഫ്റ്റൺവില്ലെയും ഡംഗനോൺ സ്വിഫ്റ്റ്സും തമ്മിൽ ആയിരുന്നു സെമി ഫൈനൽ. ഇതിന് മുന്നോടിയായി പരിസരത്ത് ആഘോഷ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിനിടെ 19 കാരൻ ഉൾപ്പെട്ട സംഘം പടക്കം പൊട്ടിയ്ക്കുകയും ചില്ല് കുപ്പികൾ മുകളിലേക്ക് എറിയുകയുമായിരുന്നു. സംഭവത്തിൽ ഒരു കുട്ടിയ്ക്ക് പരിക്കേറ്റു.
Discussion about this post

