ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം അച്ചടക്ക ലംഘനം നടത്തിയത് 149 ഗാർഡകൾ. ഇതേ തുടർന്ന് ഇവരിൽ നിന്നും 96,727 യൂറോ പിഴ ചുമത്തി. വിവരാവകാശ നിയമപ്രകാരം ഗാർഡ ഷിക്കോണയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.
9,858 യൂറോ ആയിരുന്നു കഴിഞ്ഞ വർഷം ചുമത്തിയ ഏറ്റവും ഉയർന്ന പിഴ. 2024ൽ 155 ഗാർഡ അംഗങ്ങൾക്ക് 91,500 യൂറോ പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം 42 ഗാർഡ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. 2024 ൽ 18 അംഗൾക്കായിരുന്നു പിഴ ചുമത്തിയത്.
Discussion about this post

