ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ട്രെയിൻ സേവനങ്ങൾ തടസ്സപ്പെടും. വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഡാർട്ട്, കമ്യൂട്ടർ, ഇന്റർസിറ്റി റൂട്ടുകളെയാണ് അറ്റകുറ്റപ്പണികൾ സാരമായി ബാധിക്കുക.
തിങ്കളാഴ്ച രാവിലെ വരെ അറ്റകുറ്റപ്പണികൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ട്രെയിൻ സർവ്വീസുകൾക്ക് സമയക്രമം ഉണ്ടാകും. അതിനാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ ഈ സമയക്രമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡബ്ലിനിൽ കോണോളിക്കും ഡൺലേവിയ്ക്കും ഇടയിൽ ആയിരിക്കും സർവ്വീസുകൾ ഏറ്റവും കൂടുതലായി തടസ്സപ്പെടുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post

