ക്ലെയർ: ഇന്ധന പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ബോധവത്കരണ പരിപാടി നടത്താൻ സർക്കാർ. ക്ലെയറിലെ ബാനർ പ്ലാസയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ കഴിവതും വർക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ധനം ലാഭിക്കാൻ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്യാമ്പയ്ൻ നടത്തുന്നത് എന്ന് ദരാഗ് ഒ ബ്രിയാൻ പറഞ്ഞു. ഊർജ്ജം പരമാവധി സംരക്ഷിക്കുകയും സൂക്ഷിച്ച് ഉപയോഗിക്കുകയും വേണം. ഇന്ധനത്തിന്റെ എക്സൈസ് തീരുവ ഇതിനോടകം തന്നെ സർക്കാർ കുറച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തേയ്ക്കെല്ലാം നടന്നോ സൈക്കിളുകളിലോ പോകണം. വാഹന യാത്രകൾ കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

